Wednesday, 26 October 2011

Konji Konji

കൊഞ്ചി കൊഞ്ചി കുഴയുന്നേ
തത്തി തത്തി തുഴയുന്നേ
കുഞ്ഞിക്കിളി പാടുന്നേ
പമ്മ പമ്മി പായുന്നേ
വയനാടൻ കുന്നുകളിൽ
തുളുനാടൻ വയലുകളിൽ
കാശ്മീരിൻ താഴ്വരയിൽ
ഊട്ടിയിലും മൂന്നാറും

കൊഞ്ചി കൊഞ്ചി കുഴയുന്നേ
തത്തി തത്തി തുഴയുന്നേ

കുഞ്ഞിക്കിളി പാടുന്നേ
പമ്മ പമ്മി പായുന്നേ
ഓഹോഹോ ഓഹോഹോ
ഓഹോഹോ ഓഹോഹോ

മഞ്ഞുമല കാണേണ്ടേ
റോസാപുഷ്പം ചൂടേണ്ടേ
ചാറ്റൽമഴയിൽ മുത്തം വയ്ക്കേണ്ടേ
പൂമ്പാറ്റയെ തേടേണ്ടേ
മാൻകുഞ്ഞൊപ്പം ഓടേണ്ടേ
കുളിർക്കാറ്റിൽ നൃത്തം വയ്ക്കേണ്ടേ
കാറ്റാടി തണൽ നൽകും
ആപ്പിൾത്തോട്ടങ്ങൾ മണമേകും
പുൽമേട്ടിൽ ചാഞ്ഞുറങ്ങാം
അരുവികളിൽ നീന്തീടാം


കൊഞ്ചി കൊഞ്ചി കുഴയുന്നേ
തത്തി തത്തി തുഴയുന്നേ

കുഞ്ഞിക്കിളി പാടുന്നേ
പമ്മ പമ്മി പായുന്നേ
ഓഹോഹോ ഓഹോഹോ
ഓഹോഹോ ഓഹോഹോ

കുളിർക്കാറ്റിൽ ഓടേണ്ടേ
മുല്ലപ്പൂവും ചൂടേണ്ടേ
നിശാപ്രഭയിൽ നൃത്തം വയ്ക്കേണ്ട
സുഗന്ധങ്ങൾ തേടേണ്ടേ
മുയലിന്നൊപ്പം ഓടേണ്ടേ
കൊടുങ്കാറ്റിൽ ഒളിച്ചിടേണ്ടേ
നീലക്കുറിഞ്ഞി നിറമേകും
ഏലത്തോടങ്ങൾ മണമേകും
താഴ്വരയിൽ പാർത്തീടാം
കുഞ്ഞിക്കിളികൾ നാദമേകും


കൊഞ്ചി കൊഞ്ചി കുഴയുന്നേ
തത്തി തത്തി തുഴയുന്നേ
കുഞ്ഞിക്കിളി പാടുന്നേ
പമ്മ പമ്മി പായുന്നേ
വയനാടൻ കുന്നുകളിൽ
തുളുനാടൻ വയലുകളിൽ
കാശ്മീരിൻ താഴ്വരയിൽ
ഊട്ടിയിലും മൂന്നാറും

ഓഹോഹോ ഓഹോഹോ
ഓഹോഹോ ഓഹോഹോ


No comments:

Post a Comment